അത് ജീവശക്തിയല്ലേ? പ്രാണന്‍റെ പ്രവാഹവും അത് തന്നെ .ആ ഒഴുക്കിന് തടസ്സം നേരിട്ടാലതു അസുഖകരമായ അനുഭവങ്ങളെ നല്‍കും . അസുഖകരമായ എതവസ്ഥയും ഒരു തരം രോഗാവസ്ഥയാണ്. അത് ശാരീരികമാകാം , മാനസികമാകാം , ആത്മീയവുമാകാം.ഇതില്‍ മൂന്നാമത്തേതാണ് നമുക്ക് ഒട്ടും സ്പഷ്ടമാല്ലാത്തത് . മറ്റു രണ്ടും അറിയാവുന്നവ ആണെന്ന് മേനി നടിക്കാനെങ്കിലും ആധുനികശാസ്ത്രശാഖകള്‍ നമുക്ക് കരുത്തു നല്‍കുന്നു.ചെരുവിരലിനെ ചികിത്സിക്കുന്ന ആള്‍ പെരുവിരലിനെ ചികിത്സിക്കാത്ത ആധുനിക വൈദ്യവും, മരുന്നുകൊണ്ട് മനസ്സിനെ ചികിത്സിക്കുന്ന മനശ്ശാസ്ത്രവും പ്രഹേളികകള്‍ ആയി കാണാത്ത നമ്മള്‍ ആട്മീയതലങ്ങളെ തികഞ്ഞ പ്രഹേളികകള്‍ ആയി മാത്രം കാണുന്നു.കാരണം അവിടെ ഊര്‍ജ്ജധരയ്ക്ക് മാത്രമേ പ്രസക്തിയുള്ളൂ. അപൂര്‍ണമാണെങ്കിലും ദ്രവ്യങ്ങളുടെ സ്വാധീനം മറ്റുള്ളവയില്‍ ശക്തം. ഊര്‍ജ്ജത്തെ മനസ്സിലാക്കാത്ത നമ്മള്ദ്രവ്യത്തെ ആത്യന്തികമായി അഭയം പ്രാപിക്കുന്നു. പാരസ്പര്യങ്ങളെ കാണാനും വിലയിരുത്താനും മടിക്കുന്നു.ജീവാത്മാക്കളില്‍ ഊര്‍ജ്ജത്തിന്‍റെ സ്വാധീനവും,പരിണാമങ്ങളും ഉളവാക്കുന്ന വിശേഷഫലങ്ങളെ വിലയിരുത്തുന്ന ജ്യോതിഷത്തെ ആ വിശേഷബുദ്ധിയോടെസമീപിച്ചാല്‍, ഒരു സ്വീകര്താവിന്‍റെ മനസ്സോടെ മുഖം മൂടികളില്ലാതെ സമീപിച്ചാല്‍ ഇന്ദ്രജാലങ്ങള്‍ onnum അനുഭവപ്പെട്ടില്ലെങ്കിലും, അനുഭവങ്ങള്‍ നന്നാവാനെ തരമുള്ളൂ.രോഗങ്ങളെയോ തോല്‍പ്പിക്കല്‍ അല്ല സുഖമുള്ള അവസ്ഥയും സ്വ്സ്ടതയും അര്‍ജ്ജിക്കുക ആണ് പ്രമപവിത്രമെന്ന ചിന്താ ഇതിനു കൈമുതലായുണ്ടാകണം. മറികടക്കാന്‍ നോക്കാതെ അടിപതറാതെ നിലയെ സ്വസ്ഥമാക്കാനുള്ള ശ്രമമല്ലേ നല്ലത്.
*************************************************************************************
കുടുംബക്ഷേത്രത്തില്‍ അഷ്ടമംഗല്യത്തിനു ശേഷം ഊരാളന്മാരുടെ ചര്‍ച്ചാവേദിയില്‍ നിന്ന്...........
ഒരാള്‍: നമ്മുടെ കാവിലെ ഭദ്രകാളി വളരെ പ്രത്യേകതയുള്ളതാ.ബാലഭദ്രയാ.....!അതാ മുടിയേറ്റ് പാടില്ലെന്ന് പറഞ്ഞത്.
രണ്ടാമന്‍:തീയാട്ട് ആകാം താനും അതിന്‍റെ യുക്തിയാനെനിക്ക് മനസ്സിലാകാത്തത് .ഗുരുതിയുമാകാം.
ഒന്നാമന്‍:ചാന്താട്ടമാകാം പക്ഷെ വര്‍ഷത്ത്തിലോന്നോവര്‍ഷത്തില്‍ ഒന്നോ രണ്ടോ മതി കൂടുതലായാല്‍ ഭാഗോതിക്ക് പൊള്ളും.
മൂന്നാമന്‍:മൂലമന്ത്രത്തില്‍ ഒരക്ഷരം കൂടുതലാ (ചിരിക്കുന്നുണ്ട്) ആ വ്യത്യാസം എനിക്കറിയാം
ഇതൊക്കെ കേട്ട് തല കുനിച്ചിരിക്കുന്ന മറ്റൊരാള്‍ മെല്ലെ എഴുന്നേറ്റു :ഞാനങ്ങനയോന്നും ചിന്തിച്ചില്ല ... നമ്മടെ ഭഗോതി....!അതെത്രാം തരത്തിലാ....എട്ടാം തരോ പത്താംതരോ അതൊന്നും കാര്യല്ല.......
അന്തരീക്ഷത്തില്‍ സാന്ദ്രമായോരുമൌനം വ്യാപിച്ചു.ഉപാധികളില്ലാത്ത സ്നേഹത്തിന്‍റെ അലകള്‍ ഉയര്‍ന്ന് അകലങ്ങളില്‍ മണി മുഴങ്ങും പോലെ..................